ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖം ഇറാന്‍ ആക്രമിച്ചു; തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക; ഇസ്രയേലില്‍ അടിയന്തരാവസ്ഥ 12 വരെ നീട്ടി

ടെഹ്റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇറാന്‍ മിസൈലുകള്‍ മറ്റു രാജ്യങ്ങളിലേക്ക് എത്തുന്നത് തുടരുകയാണ്. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ബഹ്‌റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായി സുരക്ഷാ സേന ഊര്‍ജ്ജിതമായി ഇടപെട്ടു. അതേസമയം സാങ്കേതിക സമിതികള്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തല്‍ ആരംഭിച്ചു.

ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം പരിഭ്രാന്തി സൃഷ്ടിക്കുന്നതോ സ്പര്‍ദ്ധയുണ്ടാക്കുന്നതോ ആയ വീഡിയോകളോ ചിത്രങ്ങളോ പങ്കിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം യുഎഇയും ഇറാനോടുള്ള നിലപാട് കടിപ്പിച്ചിരിക്കുകയാണ്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ സാധാരണ ജനങ്ങള്‍ക്കും അടിസ്ഥാന സൌകര്യങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നയതന്ത്രപരമായി കൂടുതല്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മിസൈല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാനില്‍ നിന്നും ഇസ്രയേലിലേക്കും ആക്രമണം തുടരുകയാണ്. ഇറാനില്‍ നിന്നും തൊടുത്ത റോക്കറ്റ് ജറുസലേമിലും പതിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ബി2 ബോംബര്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിന് 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.

മിസൈല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. ഇറാന്‍ സാധാരണ ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

അമേരിക്കയുടെ പടുകൂറ്റന്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി കോര്‍ (ഐആര്‍ജിസി) വ്യക്തമാക്കി. അതേസമയം ഐആര്‍ജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. പച്ചക്കള്ളമാണ് ഇറാന്‍ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഇവിടെ നൽകിയിരിക്കുന്ന വാർത്തയുടെ സമ്മറിയും ടാഗുകളും താഴെ നൽകുന്നു:

English Summary: Following the assassination of Iran’s Supreme Leader Ayatollah Ali Khamenei, the conflict in West Asia has escalated significantly. Iran continues to launch missile attacks targeting Israel and US military bases in the Gulf region, including a strategic strike near Salman Port in Bahrain.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News