ചെന്നൈ: 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന ചിത്രം കണ്ടതിന് പിന്നാലെയാണ് ലണ്ടനിൽ നിന്നെത്തിയ ആരാധകയായ സംഗീത വിജയ്‍യെ ആദ്യമായി കാണുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണലിംഗത്തിന്റെ മകളാണ് സംഗീത. ആ ആരാധന പിന്നീട് പ്രണയമായി മാറുകയും 1999 ഓഗസ്റ്റ് 25-ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു അന്ന് വിവാഹ ചടങ്ങുകൾ നടന്നത്.
വിജയ്‍യുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സംഗീത. വിജയ്‍യുടെ സിനിമകളുടെയും പ്രവർത്തനങ്ങളുടെയും പ്രധാന വിമർശകയായിരുന്നു താനെന്ന് താരം തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. മക്കൾ മാധ്യമശ്രദ്ധയിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു.
എന്നാൽ, 2021 മുതൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായി ഹർജിയിൽ പറയുന്നു. മറ്റൊരു നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് സംഗീത ആരോപിക്കുന്നു. പലതവണ വിലക്കിയിട്ടും താരം ആ ബന്ധം തുടർന്നുവെന്നും ഇത് തന്നെയും മക്കളെയും വലിയ രീതിയിൽ മാനസികമായി തളർത്തിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവരമുണ്ട്. മക്കളുടെ പഠനാവശ്യത്തിന് വേണ്ടിയാണ് സംഗീത വിദേശത്തേക്ക് മാറിയതെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പുറത്തുവരുന്ന കോടതി രേഖകൾ മറ്റൊരു ചിത്രം കൂടിയാണ് നൽകുന്നത്. ഇതിനോടകം തന്നെ മകൻ ജെയ്‌സൺ സഞ്ജയ് തന്റെ ഇൻസ്റ്റഗ്രാമിൽ പിതാവിനെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.
വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ട് പോകുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ വിവാഹമോചന വാർത്ത പുറത്തുവരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് താരത്തിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.
വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വിജയ്‍യും സംഗീതയും വിഷയത്തിൽ പരസ്യമായ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും, ഇത്രയും കാലം സ്വകാര്യമായി സൂക്ഷിച്ച കുടുംബജീവിതം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.
After 27 years of marriage, Sangeetha Sornalingam has officially filed for divorce from Tamil superstar and TVK chief Vijay at the Chengalpattu Family Court. The petition, filed under the Special Marriage Act, 1954, cites grounds of adultery and mental cruelty, alleging that Vijay has been involved in an extramarital relationship with a prominent actress since April 2021. Sangeetha claimed that despite initial assurances, the relationship continued, leading to emotional neglect and public humiliation for her and their children

