24.8 C
Kottayam
Thursday, June 4, 2026

ഹോർമുസിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം; ഗൺബോട്ടുകളിൽനിന്ന് വെടിയുതിർത്ത് ഐആർജിസി

Must read

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ചരക്കുക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ സായുധവിഭാഗമായ ഐആർജിസി വെടിയുതിർത്തത്. വെടിവെപ്പിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റുനാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇറാന്റെ ഗൺബോട്ടുകളിൽനിന്നാണ് കപ്പലിന് നേരേ വെടിവെപ്പുണ്ടായതെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചത്. യാതൊരുവിധത്തിലുമുള്ള മുന്നറിയിപ്പോ ആശയവിനിമയമോ ഇല്ലാതെയാണ് ഗൺബോട്ടുകളിൽനിന്ന് വെടിയുതിർത്തതെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി. അതേസമയം, ഏതുരാജ്യത്തിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോർമുസിൽ കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. അതേസമയം, ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ഹോർമുസ് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരേ ഇറാൻ സേന വെടിയുതിർത്തിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ ഇറാനെ ശക്തമായ പ്രതിഷേധമറിയിക്കുകയുംചെയ്തു. ഇതിനുപിന്നാലെ യുഎസിന്റെ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി ഡൊണാൾഡ് ട്രംപും അവകാശപ്പെട്ടു. യുഎസ് തങ്ങളുടെ കപ്പൽ പിടിച്ചെടുത്തത് കടൽക്കൊള്ളയാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week