വാഷിംങ്ടൺ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരെ ഇറാന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ട്രംപ്. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. നാളെ രാവിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇറാക്കിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന് മിസൈൽ ആക്രമണം നടത്തി. എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നതിന്റെ കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തവും സജ്ജവുമായ സൈന്യമാണ് അമേരിക്കയുടേത്. നാളെ രാവിലെ ഞാൻ ഒരു പ്രസ്താവന നടത്തുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News