ഹോർമുസിൽ യു.എ.ഇ എണ്ണടാങ്കറുകൾക്കുനേരെ ഇറാൻ മിസൈലാക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്, വീണ്ടും യുദ്ധഭീതി

‘ഹോർമുസിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും’; മുന്നറിയിപ്പുമായി ഇറാൻ

ദുബായ്: ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണടാങ്കറുകൾക്ക് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു.

ഒമാൻ തീരംവഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News