24 C
Kottayam
Thursday, June 4, 2026

ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം, കുവൈത്തിന്റെ എണ്ണ ടാങ്കറിനു നേരെയും ഡ്രോൺ ആക്രമണം; ഗൾഫ് മേഖല ആശങ്കയിൽ

Must read

ദുബായ്: ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആർക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.

കുവൈത്തിന്റെ പടുകൂറ്റൻ എണ്ണ കപ്പലായ അൽ സലമിക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. 332 മീറ്റർ നീളവും 60 മീറ്റർ വീതിയും ഉള്ളതാണ് അൽസലമി പടുകൂറ്റൻ എണ്ണ കപ്പൽ. 3,19,660 ടൺ ഇന്ധനശേഷി കപ്പലിനുണ്ട്.

അതേസമയം ഉടൻ സമാധാനക്കരാറുണ്ടാക്കിയില്ലെങ്കിൽ ഇറാന്റെ ഊർജസ്രോതസ്സുകളും കടൽവെള്ളശുദ്ധീകരണശാലകളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണകയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപ് യു.എസ്. സൈന്യം പിടിച്ചെടുത്തേക്കുമെന്നു മുന്നറിയിപ്പുനൽകിയതിനു പിന്നാലെയാണ് പുതിയ ഭീഷണി. ഇറാനുമായുള്ള സമാധാനചർച്ച നന്നായിപ്പോകുന്നു എന്നു പറഞ്ഞതിനൊപ്പമാണ് ഭീഷണിയും മുഴക്കിയത്.

- Advertisement -

സംഘർഷ പശ്ചാത്തലത്തിൽ യുഎഇയിലെ സ്കൂകൾ ഓൺലൈൻ പഠനം നീട്ടിയിട്ടുണ്ട്. ഏപ്രിൽ 17 വരെ വിദ്യാലയങ്ങൾ തുറക്കരുതെന്നും പഠനം ഓൺലൈൻ മാത്രമെന്നും അധികൃതർ അറിയിച്ചു. തീരുമാനം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷ മുൻനിർത്തിയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week