28.4 C
Kottayam
Saturday, June 6, 2026

നാലാം മത്സരവും തോറ്റ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്; സൺറൈസേഴ്സ് ജയം എട്ട് വിക്കറ്റിന്

Must read

മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിൽ നാലാം മത്സരവും തോറ്റ് ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് എട്ടു വിക്കറ്റിന്റെ വിജയമാണ് ചെന്നൈയ്ക്കെതിരെ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങൾ കളിച്ച സൺറൈസേഴ്സിന്റെ സീസണിലെ ആദ്യ ജയമാണിത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 17.4 ഓവറിൽ ഹൈദരാബാദ് മറികടന്നു‍. അർധസെഞ്ചുറി നേടിയ അഭിഷേക് ശർമയാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ നട്ടെല്ല്. 50 പന്തുകൾ നേരിട്ട താരം 75 റൺസെടുത്തു.

ക്യാപ്റ്റൻ കെയ്ൻ വില്യംസനും (40 പന്തിൽ 32), രാഹുൽ ത്രിപാഠിയും (15 പന്തിൽ 39) നിലയുറപ്പിച്ചതോടെ അനായാസമായിരുന്നു ഹൈദരാബാദിന്റെ വിജയം. ഒന്നാം വിക്കറ്റിൽ 89 റൺസാണ് അഭിഷേക്– വില്യംസൻ സഖ്യം ഹൈദരാബാദിനായി കൂട്ടിച്ചേർത്തത്. 32 പന്തിൽ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. 12–ാം ഓവറിലാണ് ചെന്നൈ ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീൻ അലിക്കു ക്യാച്ച് നൽകി ഹൈദരാബാദ് ക്യാപ്റ്റൻ പുറത്തായി.

പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും തകർത്തടിച്ചതോടെ ഹൈദരാബാദ് സ്കോർ 100 പിന്നിട്ടു. വിജയത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ് അഭിഷേകിന്റെ വിക്കറ്റ് വീണത്. ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്തായിരുന്നു പുറത്താകൽ. തുടർന്ന് ത്രിപാഠിയും നിക്കോളാസ് പുരാനും ചേർന്ന് 14 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ്. ചെന്നൈയാകട്ടെ ഒൻപതാം സ്ഥാനത്തും.

- Advertisement -

- Advertisement -

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 35 പന്തിൽ 48 റൺസെടുത്ത മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. അംബാട്ടി റായുഡുവും (27 പന്തിൽ 27), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (15 പന്തിൽ 23) യും ചെന്നൈയ്ക്കായി താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തി. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർ‌മാരായ റോബിന്‍ ഉത്തപ്പയും ഋതുരാജ് ഗെയ്ക്‌വാദും ചെന്നൈയ്ക്കു നൽകിയത്. സ്കോർ 25ൽ നിൽക്കെ ഹൈദരാബാദ് ആദ്യ വിക്കറ്റ് വീഴ്ത്തി. 11 പന്തിൽ 15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൻ സുന്ദറിന്റെ പന്തില്‍ എയ്ഡൻ മർക്റാം ക്യാച്ചെടുത്താണു പുറത്താക്കിയത്. അധികം വൈകാതെ ടി.നടരാജന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‌‍വാദ് ബോൾഡായി. 13 പന്തുകൾ നേരിട്ട ഗെയ്‍ക്‌വാദ് 16 റൺസെടുത്തു. ഇംഗ്ലിഷ് താരം മൊയിൻ അലി റൺസ് കണ്ടെത്തിയതോടെ ചെന്നൈ സ്കോർ ഉയര്‍ന്നു. അംബാട്ടി റായുഡുവും പിന്തുണ നൽകി. ചെന്നൈ 98 ൽ നിൽക്കെ റായുഡുവിനെ മടക്കി വാഷിങ്ടൻ സുന്ദർ രണ്ടാം വിക്കറ്റും സ്വന്തമാക്കി. അർധസെഞ്ചുറിക്കു രണ്ടു റൺസ് മുൻപ് മൊയീൻ അലി പുറത്തായി.

യുവതാരം ശിവം ദുബെയെ ടി. നടരാജന്‍ ഉമ്രാൻ മാലിക്കിന്റെ കൈകളിലെത്തിച്ചു. അഞ്ച് പന്തിൽ ദുബെ നേടിയത് മൂന്ന് റൺസ്. ആറ് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത എം.എസ്. ധോണിയുടെ വിക്കറ്റ് മാർകോ ജാൻസനാണ്. ഉമ്രാൻ മാലിക്ക് ക്യാച്ചെടുത്താണു ധോണിയെയും പുറത്താക്കിയത്. സ്കോർ 147 ൽ നിൽക്കെ ക്യാപ്റ്റൻ ജഡേജ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കെയ്ൻ വില്യംസനു ക്യാച്ച് നൽകി പുറത്തായി. ഡ്വെയ്ൻ ബ്രാവോയും (അഞ്ച് പന്തിൽ എട്ട്) ക്രിസ് ജോര്‍ദാനും (മൂന്ന് പന്തിൽ ആറ്) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടൻ സുന്ദറും ടി. നടരാജനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, മാർകോ ജാൻസെന്‍, എയ്ഡൻ മർക്രാം എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week