ഐപിഎൽ മത്സരം ഉപേക്ഷിച്ചു, കാണികളോട് സ്‌റ്റേഡിയം വിടാൻ നിർദേശം

ധരംശാല: ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.

ടീമുകളോടും കാണികളോടും സ്‌റ്റേഡിയം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്. 10.1 ഓവറില്‍ 122-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 34 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്(50), ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News