32.8 C
Kottayam
Saturday, April 27, 2024

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് സോപ്പുകട്ട! യുവാവിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Must read

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് കട്ട ലഭിച്ച കേസില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചു. മൊഹാലി സ്വദേശി പ്രവീണ്‍ കുമാര്‍ ശര്‍മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 2017 മാര്‍ച്ചിലായിരുന്നു പ്രവീണ്‍ കുമാറിന് ദുരനുഭവമുണ്ടായത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡിലില്‍ നിന്നും ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്ത പ്രവീണിന് ലഭിച്ചത് 5 ഡിറ്റര്‍ജന്റ് കട്ടകളായിരുന്നു.

ഉടനെ ഡെലിവറി ചെയ്ത കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല. കൂടാതെ പ്രവീണിന്റെ സ്നാപ്ഡീല്‍ അക്കൗണ്ട് കമ്പനി ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പ്രവീണ്‍ പരാതിപ്പെട്ടത്.

സ്നാപ്ഡീല്‍, പയസ് ഫാഷന്‍, ബ്ലൂ ഡാര്‍റ്റ് കൊറിയര്‍ എന്നിവരോട് 81, 799 രൂപ, എട്ട് ശതമാനം വാര്‍ഷിക പലിശ സഹിതം റീഫണ്ട് ചെയ്യാനാണ് വിധി. പതിനായിരം രൂപ നഷ്ടപരിഹാരമായും, മറ്റൊരു പതിനായിരം വ്യവഹാരങ്ങള്‍ക്കുള്ള ചെലവായി വേറെ നല്‍കാനും ഫോറം ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week