കൊല്ലം: ബസിനുള്ളില്‍ തിക്കും തിരക്കും സൃഷ്ടിച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്ന അന്തര്‍ സംസ്ഥാന മോഷണസംഘത്തിലെ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പാളയം മുക്കോണം കോവില്‍ സ്വദേശിനി കൗസല്യ എന്ന പേരാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൃക്കരുവയില്‍ നിന്ന് കൊട്ടിയത്തേക്കുള്ള ബസില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരിയുടെ പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച പ്രതി മറ്റൊരു മോഷണ ശ്രമത്തിനിടയിലാണ് പിടിയിലായത്. തൃക്കരുവ സ്വദേശിനിയുടെ ബാഗാണ് മോഷ്ടിച്ചത്. തുടര്‍ന്ന് കൊട്ടിയം കണ്ണനല്ലൂര്‍ ബസ്റ്റോപ്പില്‍ എത്തിയ പ്രതി മറ്റൊരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാരുടെ പിടിയിലായി. വിവരം ലഭിച്ചത് പ്രകാരം കൊട്ടിയം പോലീസ് എത്തി ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ തൃക്കരുവ സ്വദേശിനിയുടെ അഡ്രസ് കിട്ടി.
ഇവരെ വിവരം അറിയിച്ച ശേഷം മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. ഒമ്പതോളം സമാന കേസുകളില്‍ പ്രതിയാണ് കൗസല്യ . അന്തര്‍ സംസ്ഥാന മോഷ്ടാക്കളില്‍ ഇവരെ പല കേസുകളിലും പോലീസ് പിടികൂടുമ്പോള്‍ വ്യാജ മേല്‍വിലാസം നല്‍കിയാണ് ഇവര്‍ പോലീസിനെ കബളിപ്പിക്കുന്നത്. തിക്കുംതിരക്കുമുള്ള ബസ്സുകളിലും ആരാധനയലത്തിലും എത്തി സ്വര്‍ണാഭരണങ്ങളും പണം അടങ്ങിയ പേഴ്സും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പി പ്രദീപിന്റെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
The Kollam Police have arrested a member of an interstate theft gang following a robbery on a crowded bus. The suspect, who identified herself as Kausalya from Palayam Mukkonam Kovil in Coimbatore, was apprehended after she stole a passenger’s bag containing cash and valuables.


