25.2 C
Kottayam
Tuesday, June 16, 2026

ഡൗൺലോഡ് വേഗതയിൽ മുമ്പൻ ഈ നെറ്റ് വർക്ക്, അപ് ലോഡ് സ്പീഡിൽ എതിരാളിയും,ഇന്റർനെറ്റ് വേഗത പുറത്ത്

Must read

മുംബൈ:വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ്‌ വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി), ബിഎസ്എൻഎൽ തുടങ്ങിയ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇക്കഴിഞ്ഞ അഞ്ചുമാസമായി ജിയോയാണ് ഉപഭോക്താക്കൾക്ക്  മികച്ച സേവനം നൽകുന്നത്. പക്ഷേ കൂടുതൽ അപ് ലോഡുകൾ നടക്കുന്നത് വോഡഫോൺ ഐഡിയയുടെ നെറ്റ് വർക്കിലാണ്.

വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റർനെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകൾ ട്രായ് പുറത്തുവിട്ടിരിക്കുന്നത്. ട്രായ് മൈ സ്പീഡ് കണക്കുകൾ പറയുന്നത് അനുസരിച്ച് 2022 ജൂണിൽ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗൺലോഡ് വേഗത  22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയായിരുന്നു. 4ജി സേവനം ലഭ്യമാക്കിയാൽ  ബിഎസ്എൻഎല്ലിനും മികച്ച സേവനം നൽകാൻ കഴിയും.

ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ എന്നീ സേവനങ്ങളുടെ അപ് ലോഡ് വേഗം യഥാക്രമം 7.2 എംബിപിഎസ്, 5.8 എംബിപിഎസ്, 7.8 എംബിപിഎസ്, 4.3 എംബിപിഎസ് എന്നിങ്ങനെയാണ്. വോഡഫോൺ ഐഡിയയെ പിന്നിലാക്കിയാണ് ഡൗൺലോഡ് വേഗതയിൽ ജിയോ മുന്നേറിയത്. അപ്ലോഡ് വേഗതയിൽ വോഡഫോണിന്റെ പിന്നിൽ തന്നെയുണ്ട് ജിയോ.ബിഎസ്എൻഎലിന്റെ ശരാശരി അപ്‌ലോഡ്‌ വേഗം മേയ് മാസത്തിൽ 5 എംബിപിഎസ് ആയിരുന്നു. ഇതാണ് ജൂൺ ആയപ്പോൾ 4.3 ആയി കുറഞ്ഞത്.

ഇവയൊന്നും ഇന്ത്യയിലെ യഥാർഥ കണക്കുകൾ അല്ലെന്നാണ് കരുതുന്നത്.  ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത പരിശോധിക്കാനാകും. അപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.ഇത്തരത്തിൽ വിവരങ്ങൾ ലഭിക്കുന്ന  മറ്റ് പ്ലാറ്റ്‌ഫോമുകളായ ഊക് ല, ഓപ്പൺ സിഗ്നൽ എന്നിവരും കണക്കുകൾ പുറത്തുവിടാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week