‘ഇന്ത്യയുടെ കൊവിഡ് അധ്യാപിക’; മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയന്‍സ് മാഗസിന്‍

കൊവിഡ് പ്രതിരോധത്തിലൂടെ രാജ്യത്തിന് മാതൃക തീര്‍ത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് വീണ്ടും ആദരം. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് (എഎഎഎസ്) സംഘടനയുടെ സയന്‍സ് മാഗസിനിലാണ് മന്ത്രിയെ അഭിനന്ദിച്ച് റിപ്പോര്‍ട്ട്.

ആരോഗ്യമന്ത്രി കെകെ ശൈലജ കൊവിഡ് മഹാമാരിയെ നേരിട്ടത് കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഇന്ത്യയുടെ കൊവിഡ് അധ്യാപിക’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നേട്ടത്തിനു പിന്നില്‍ മന്ത്രി കെകെ ശൈലജയുടെ പങ്ക് ഏറെ വലുതാണെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ കെ ശ്രീനാഥ് റെഡ്ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ ഹൈസ്‌കൂള്‍ ശാസ്ത്ര അധ്യാപിക കൂടിയായ മന്ത്രി ശൈലജയുടെ നേതൃത്വം സംസ്ഥാനത്തിന് കൂടുതല്‍ ഗുണകരമായി-അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News