ജാതി മാറി വിവാഹം കഴിച്ചു; ദമ്പതികള്‍ക്ക് 28 വര്‍ഷത്തിന് ശേഷം മര്‍ദ്ദനം

ബംഗളൂരു: ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് 28 വര്‍ഷത്തിന് ശേഷം മര്‍ദനം. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ദമ്പതികളെ വീട്ടില്‍ കയറി മര്‍ദിച്ചത്. കര്‍ണാടകയില്‍ ബംഗളുരുവിന് സമീപം റോണ്‍ താലൂക്കിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്.

പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട യുവതിയെ 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേല്‍ ജാതിക്കാരനായ യുവാവ് വിവാഹം ചെയ്തത്. എന്നാല്‍ ഇവരുടെ വിവാഹത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ക്ക് ഇവരോട് പകയുണ്ടായിരുന്നു. ഇക്കാരണത്താലാണ് വീട്ടിലെത്തി ഇരുവരെയും ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടിലെത്തിയ പ്രതികള്‍ പ്രശ്‌നമുണ്ടാക്കുകയും ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ദമ്പതികളെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന അയല്‍ക്കാരിയെയും പ്രതികള്‍ ആക്രമിച്ചു. മഴു കൊണ്ടാണ് പ്രതികള്‍ ദമ്പതികളെ ആക്രമിച്ചത്. ആക്രമിക്കാന്‍ എത്തിയവര്‍ വീടിന് തീ വയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News