24.9 C
Kottayam
Saturday, June 6, 2026

യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ,ജനവാസകേന്ദ്രങ്ങളില്‍ മിസൈലാക്രണം

Must read

കീവ്: യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ റഷ്യൻ ആക്രമണം. തിങ്കളാഴ്ച രാവിലെ രണ്ട് സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. റഷ്യയും ക്രിമിയയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

കീവിൽ മിസൈൽ ആക്രമണം തുടരുകയാണ്.റഷ്യൻ അധിനിവേശ സപ്പോർഷ്യയിൽ നിന്നാണ് ആറ് മിസൈലുകൾ തൊടുത്തത്.ചരിത്ര പ്രാധാന്യമുള്ള പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവെചെങ്കൊ ജില്ലയിലാണ് ആക്രണം നടന്നതെന്ന് കീവ് മേയർ വ്യക്തമാക്കി. ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.

കടൽപ്പാലം തകർത്തത് യുക്രൈൻ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.യുദ്ധത്തിൽ കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുടിന് ഇരുട്ടടിയായി ക്രീമിയയിലെ കെർച്ച് പാലത്തിലുണ്ടായ സ്‌ഫോടനം.ഇതോടെ സകല നിയന്ത്രണവും വിട്ടിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് പുടിന്. ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തത് യുക്രെയിൻ സ്‌പെഷ്യൽ ഫോഴ്‌സ് എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പുടിൻ. മാത്രമല്ല, ഇതൊരു ഭീകര പ്രവർത്തനമാണെന്നും അദ്ദേഹം പറയുന്നു.

- Advertisement -

സുപ്രധാനമായ സിവിലിയൻ ഇൻഫ്രാസ്ട്രക്ച്ചറുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭീകരാക്രമണമാണ് ഇതെന്ന് പറഞ്ഞ പുടിൻ ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും പറഞ്ഞിരുന്നു. യുദ്ധം കൂടുതൽ കടുപ്പിക്കാൻ റഷ്യ നിർബന്ധിതമായിരിക്കുകയാണെന്നും റഷ്യൻ സെക്യുരിറ്റി കൗൺസിൽ യോഗം ചേരുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി യുക്രെയിനിലെ വൻ നഗരങ്ങളിലെല്ലാം റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തിയേക്കാം എന്ന് മുൻ ബ്രിട്ടീഷ് സൈനിക തലവൻ ലോർഡ് ഡാനറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതാണ് ഇപ്പോൾ റഷ്യ നടപ്പാക്കുന്നതും.

- Advertisement -

എന്നാൽ, ആണവായുധം ഉപയോഗിച്ചേക്കുമെന്ന പാശ്ചാത്യ ശക്തികളുടെ ആശങ്ക റഷ്യ പൂർണ്ണമായും തള്ളിക്കളയുകയാണ്. അത്തരമൊരു കാര്യം പരിഗണനയിൽ ഇല്ലെന്നും റഷ്യ വ്യക്തമാക്കി. 2014- റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടതിനു ശേഷം ക്രീമിയയിൽ റഷ്യൻ ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു സ്‌ഫോടനം നടന്ന പാലം. അതിനാൽ തന്നെ കനത്ത തിരിച്ചടി വേണമെന്ന നിലപാടാണ് റഷ്യൻ മാധ്യമങ്ങളും എടുക്കുന്നത്.

അതിനുപുറമേ, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് 19 കിലോമീറ്റർ നീളം വരുന്ന ഈ പാലം. ഖെർസണിലും യുക്രെയിന്റെ തെക്കൻ മേഖലകളിലും വിന്യസിക്കപ്പെട്ട റഷ്യൻ സൈനികർക്ക് പ്രധാന സൈനിക കേന്ദ്രങ്ങളുമായുള്ള ബന്ധവും ഇതുവഴി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗികമായിട്ടാണെങ്കിൽ കൂടി ഇത് സ്‌ഫോടനത്തിൽ തകർന്നത് റഷ്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.

പാലത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദ നിയമങ്ങൾ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റഷ്യ അന്വേഷണ കമ്മിറ്റി തലവൻ അലക്‌സാണ്ടർ ബാസ്ട്രികിൻ അറിയിച്ചു. യുക്രെയിൻ സൈനികർക്ക് പുറമെ ചില റഷ്യൻ പൗരന്മാരും മറ്റു ചില രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

അതേസമയം യുക്രെയിനെതിരെ കടുത്ത ആക്രമണം വേണമെന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യൻ മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ക്രീമിയയിലെ പാലം തകർത്തത് റഷ്യൻ അഭിമാനത്തിനേറ്റ ആഘാതമാണെന്നും മുഴുവൻ റഷ്യക്കാരും ഒത്തുകൂടി യുക്രെയിന് ദുരിതങ്ങളുടെ നാളുകൾ സമ്മാനിക്കണമെന്നും അവർ ആഹ്വാനം നൽകുന്നു. റഷ്യക്ക് അകത്തുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും സ്റ്റാലിന്റെ കാലത്തെ കുപ്രസിദ്ധിയാർജ്ജിച്ച കൗണ്ടർ ഇന്റലിജൻസ് സംവിധാനം തിരികെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെടുന്നു.

സ്‌ഫോടനത്തിനു പിന്നിൽ യുക്രെയിൻ ആണെന്ന് റഷ്യ ആരോപിക്കുമ്പോൾ അത് നിഷേധിക്കുകയാണ് യുക്രെയിൻ. വ്‌ളാഡിമിർ പുടിനെതിരെയുള്ള അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഒരു വിഭാഗം റഷ്യൻ സൈനികർ തന്നെ നടത്തിയതാണ് ഈ സ്‌ഫോടനം എന്നാണ് യുക്രെയിൻ വിശദീകരിക്കുന്നത്. നേരത്തേ സ്‌ഫോടനത്തിൽ യുക്രെയിൻ വക്താക്കൾ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.

റഷ്യയുടെ രഹസ്വ്യാന്വേഷണ വിഭാഗമായ എഫ് എസ് ബിയും ചില സ്വകാര്യ സൈനിക വിഭാഗങ്ങളുംപ്രതിരോധ മന്ത്രാലയവുമായും സൈനിക മേധാവിത്വവുമായും അത്ര നല്ല രസത്തിലല്ല. ഒരു കൂട്ടർ മറ്റവരുടെ വിശ്വാസ്യത തകർക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു പരിധിവരെ റഷ്യക്ക് ഈ യുദ്ധത്തിൽ തിരിച്ചടി നേരിടേണ്ടി വന്നത് ഈ ആഭ്യന്തര കലഹം നിമിത്തമാണ്. ഇതേ കലഹത്തിന്റെ ഭാഗമാണ് കെർച്ച് പാലത്തിലെ സ്‌ഫോടനമെന്നും യുക്രെയിൻ വിശദീകരിക്കുന്നു.

റഷ്യയിലെ തന്നെ ചില ഉപജാപക വൃന്ദങ്ങളാകാം പാലം ആക്രമണത്തിനു പുറകിൽ എന്നാണ് ചില പശ്ചാത്യ നയതന്ത്ര വിദഗ്ധരും പറയുന്നത്. പുടിനെ ദുർബലപ്പെടുത്തി അധികാരത്തിൽ നിന്നും പുറത്താക്കാൻ റഷ്യയ്ക്കുള്ളിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തേയും പുറത്തു വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week