29.4 C
Kottayam
Friday, June 5, 2026

ഇന്‍സ്റ്റഗ്രാം സൗജന്യ സേവനം നിര്‍ത്തുന്നു

Must read

ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് ലോകം ഒഴുകിയെത്തി. ബ്രാന്‍ഡ് പ്രമോഷന്‍, വാര്‍ത്തകള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വിഡിയോകള്‍ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീല്‍സിലൂടെ ജനങ്ങള്‍ കണ്ട് തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ചില എക്‌സ്‌ക്ലൂസിവ് കണ്ടെന്റുകള്‍, വിഡിയോകള്‍, സ്റ്റോറികള്‍ എന്നിവ സബ്‌സ്‌ക്രിപ്ഷനെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പണം നല്‍കി സ്വന്തമാക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ ചില ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭിച്ച് കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ പര്‍പ്പിള്‍ ബാഡ്ജ് കാണപ്പെടും. പല നിരക്കുകളിലാണ് സബ്‌സ്‌ക്രിപ്ഷന്‍. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാകും സബ്‌സ്‌ക്രിപ്ഷന്റെ നിരക്ക്. സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാന്‍ കൂടതല്‍ എളുപ്പമാകുമെന്നാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ പറയുന്നത്. ക്രിയേറ്റേഴ്‌സും, ഇന്‍ഫ്‌ളുവന്ഡസേഴ്‌സും പോസ്റ്റ് ചെയ്യുന്ന വിഡിയോ, സ്റ്റോറികള്‍, ലൈവ് എന്നിവയ്ക്ക് പ്രത്യേകം പണം ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

Popular this week