വീഡിയോ വൈറലാകാന്‍ പല തരത്തിലുള്ള വഴികളും നോക്കുന്നവരാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ പല സാഹസങ്ങള്‍ക്കും ഇവര്‍ മുതിരാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരണത്തിനിടെ അമളി പറ്റിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍ വൈശാലി ചൗധരിക്ക്.
ഷാഹിദാബാദിലെ ഹൈവേയില്‍ കാര്‍ നിര്‍ത്തി വൈശാലി റീല്‍സിനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഗാസിയാബാഗ് ട്രാഫിക് പോലീസിന്റെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ട്രാഫിക് നിയമം ലംഘിച്ച വാഹനത്തിന്റെ ഉടമയ്‌ക്കെതിരേ 17,000 രൂപ പിഴ ചുമത്തിയിട്ടുണ്ട് എന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ പ്രതികരണവുമായി വൈശാലിയും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് വൈകാതെ ലൈവില്‍ പ്രത്യക്ഷപ്പെടുമെന്നും കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വൈശാലി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആറര ലക്ഷത്തോളം പേരാണ് വൈശാലിയെ ഫോളോ ചെയുന്നത്.