CrimeNews

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകന് വീട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നല്‍കി! ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ലക്ഷങ്ങള്‍ കവര്‍ന്നു; 19കാരന്‍ അറസ്റ്റില്‍

മുംബൈ: ആരുമില്ലാത്ത സമയം യുവതിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കാമുകന്‍ അറസ്റ്റില്‍. പത്തൊന്‍പതുകാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയാണ് യുവാവിന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നല്‍കിയത്.

അടുത്തിടെ പെണ്‍കുട്ടിയും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു. ഈസമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായതാണ് ഇരുവരും. പെണ്‍കുട്ടിയുടെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

അടുത്തിടെ പെണ്‍കുട്ടിയുടെ കുടുബം പുറത്തുപോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇത് കാമുകനൊപ്പം തുടരാനായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് മകളെ തനിയെ വീട്ടില്‍ തുടരാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എല്ലാവരും പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button