KeralaNews

ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുന്നു,ഉടൻ മെഡിക്കൽ ബോർഡ്

കൊച്ചി: എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ നില ഗുരുതരമായു തുടരുകയാണെന്ന് വ്യക്തമാക്കി.

ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

സജിചെറിയാന്‍റെ കുറിപ്പ്

പ്രിയപ്പെട്ട നടൻ ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker