29.7 C
Kottayam
Saturday, June 13, 2026

ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വ​ട്ടേ​ഷ​ന്‍ സംഘം, ഹ​ണി ട്രാ​പ്പി​ലൂ​ടെ കൊ​ച്ചി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി

Must read

കാ​ക്ക​നാ​ട്: ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ക​രി​മു​ക​ള്‍ റോ​ഡി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ (64) മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. ഒ​രു സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ഹോ​ദ​ര​നു​മാ​യ​ള്ള സ്വ​ത്തു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ സ​ഹോ​ദ​ര​ന്‍റെ ബ​ന്ധു ഏ​ര്‍​പ്പെ​ടു​ത്തി​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നു തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എം. ജി​ജി​മോ​ന്‍ പ​റ​ഞ്ഞു.

പൊ​ന്‍​കു​ന്നം കാ​യ​പ്പാ​ക്ക​ല്‍ ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ (45), പൊ​ന്‍​കു​ന്നം പ​ച്ചി​മ​ല പ​ന​മ​റ്റം​ക​ര​യി​ല്‍ ച​ര​ള​യി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ രാ​ജേ​ഷ് (37), പൊ​ന്‍​കു​ന്നം കി​ഴ​ക്ക​ടം ക​ണ്ണ​മ​ല​വീ​ട്ടി​ല്‍ സ​ജി​യു​ടെ മ​ക​ന്‍ സ​ന്‍​ജ​യ് (23), കൊ​ല്ലം കു​മി​ള്‍ കു​ഴി​പ്പാ​റ​യി​ല്‍ തൃ​ക്ക​ണ്ണ​പു​രം പാ​റ​വി​ള ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ ഷാ​നി​ഫ (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദി​വാ​ക​ര​നെ ഫോ​ണി​ലൂ​ടെ ഹ​ണി ട്രാ​പ്പ് ചെ​യ്ത് കൊ​ല്ല​ത്തെ വീ​ട്ടി​ല്‍​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വ​ക​വ​രു​ത്താ​ന്‍ ഒ​ത്താ​ശ ചെ​യ്ത​ത് ഷാ​നി​ഫ​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടാം പ്ര​തി രാ​ജേ​ഷി​ന്‍റെ കാ​മു​കി​യാ​യ ഷാ​നി​ഫ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ദി​വാ​ക​ര​ന്‍ നാ​യ​രെ കാ​ക്ക​നാ​ട് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 50,000 രൂ​പ അ​ഡ്വാ​ന്‍​സും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന് ന​ല്‍​കി.പൊ​ന്‍​കു​ന്ന​ത്തു​നി​ന്നു സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യ​ത് വാ​ട​ക​യ്ക്കെ​ടു​ത്ത ഇ​ന്നോ​വ​യി​ലാ​യി​രു​ന്നു. ദി​വാ​ക​ര​ന്‍ നാ​യ​രെ ഇ​തേ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച്‌ ച​വി​ട്ടി​യും മ​ര്‍​ദി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് ന​ട​ന്ന ബ​ല​പ്ര​യോ​ഗ​ത്തി​നി​ട​യി​ല്‍ ഊ​രി​പ്പോ​യ ഇ​യാ​ളു​ടെ ചെ​രു​പ്പു​ക​ള്‍ പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ടു​ത്തി​രു​ന്നു. ദി​വാ​ക​ര​ന്‍ നാ​യ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ല്‍​കി​യ മൊ​ഴി​യാ​ണ് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

- Advertisement -

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ​മാ​രാ​യ എ.​എ​ന്‍. ഷാ​ജു, മ​ധു, സു​രേ​ഷ്, അ​മി​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് ടീ​മു​ക​ളാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week