28.8 C
Kottayam
Thursday, June 4, 2026

മണികണ്ഠനുമായി ഷബ്നയുടെ രണ്ടാം വിവാഹം, ഭർതൃവീട്ടിൽ ഗർഭിണിയെന്ന് കള്ളം പറഞ്ഞു, പ്രസവം കഴിഞ്ഞെന്നു പറഞ്ഞിട്ടും കുഞ്ഞിനെ കാണിക്കാതെ ഒളിച്ചുകളി ഒടുവിൽ കുഞ്ഞിനെ മോഷണം,പൊള്ളാച്ചിയിൽ നടന്നത്

Must read

പാലക്കാട്: പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസില്‍ നടന്നത് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകള്‍.

കൊടുവായൂര്‍ സ്വദേശിനായിയ ഷബ്‌നയാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ പേരിലും സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലീസിനോട് ജമീല എന്നാണ് യുവതി പറഞ്ഞിരുന്നത്. ഭര്‍ത്താവിനോട് പോലും ഇവലര്‍ കള്ളം പറഞ്ഞിരുന്നു എന്നാണ് സൂചനകള്‍. ഈ കള്ളം മറയ്ക്കാന്‍ വേണ്ടിയാണ് നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടു പോയത്.

ഞായറാഴ്ച രാവിലെയാണ് ഷബ്ന പൊള്ളാച്ചിയിലെ ആശുപത്രിയില്‍നിന്ന് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് കൊടുവായൂരിലെ ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് കുഞ്ഞിനെ പൊള്ളാച്ചിയില്‍ എത്തിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി.

കൊടുവായൂര്‍ സ്വദേശിയായ മണികണ്ഠനാണ് ഷബ്നയുടെ ഭര്‍ത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തെ ഭര്‍തൃവീട്ടിലും അയല്‍ക്കാരോടും താന്‍ ഗര്‍ഭിണിയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നു. ഈ കള്ളം സത്യമാണെന്ന് വരുത്താന്‍ വേണ്ടിയായിരുന്നു യുവതി കള്ളക്കളി മുഴുവന്‍ നടത്തിയത്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് പ്രദേശത്തെ ആശ വര്‍ക്കര്‍ ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുമ്ബോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്.

- Advertisement -

ഒടുവില്‍ തമിഴ്‌നാട്ടില്‍വെച്ച്‌ പ്രസവം നടന്നതായി യുവതി ഭര്‍തൃവീട്ടില്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞ് ഐ.സി.യുവിലാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ എത്തിയപ്പോളും കുഞ്ഞ് ഐ.സി.യുവിലാണെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.

- Advertisement -

തുടര്‍ന്നാണ് കഴിഞ്ഞദിവസം രാവിലെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് പാലക്കാട്ടെ വീട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ കാണാതായതോടെ പൊള്ളാച്ചി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതി ആശുപത്രിയില്‍നിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലും തുടര്‍ന്ന് കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തിയത്.

യുവതിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതോടെ കുഞ്ഞുമായി യുവതി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് പൊലീസും പൊള്ളാച്ചി പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തില്‍ കൊടുവായൂരിലെ വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ പൊലീസ് സംഘം തിരികെ പൊള്ളാച്ചിയില്‍ എത്തിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി. ഷബ്നയ്ക്കൊപ്പം ഭര്‍ത്താവ് മണികണ്ഠനെയും പൊലീസ് സംഘം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

- Advertisement -

ആദ്യവിവാഹത്തില്‍ യുവതിക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമ്ബോള്‍ ഷബ്നയ്ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ആദ്യവിവാഹത്തിലെ മകളാണെന്നാണ് നിഗമനം. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച്‌ മണികണ്ഠനോ വീട്ടുകാര്‍ക്കോ അറിവില്ല. മാത്രമല്ല, ഷബ്ന എന്ന പേരിലാണ് യുവതി മണികണ്ഠനെ വിവാഹം കഴിച്ചതെങ്കിലും പൊലീസിന്റെ പിടിയിലായപ്പോള്‍ ജമീല എന്ന പേരാണ് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ചും ദുരൂഹതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week