തിരുവനന്തപുരം: ട്രൂ കോപ്പിയില്‍ നിന്ന് തന്റെ ആത്മകഥ പിന്‍വലിച്ച് ഇന്ദു മേനോന്‍. ‘എന്റെ കഥ എന്റ ആണുങ്ങളുടേയും’ പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് ഇന്ദുമേനോന്‍ പറഞ്ഞു. അമിത വിവാദങ്ങളെ സ്വീകരിക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനുള്ള ബുദ്ധിമുട്ടിനെ ഞാന്‍ ആദരവോടെ തന്നെ അംഗീകരിക്കുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘എന്നാല്‍ ആത്മാവിന്റെ മുറിവുകളും, ഹൃദയത്തിലെ എരിച്ചിലും, ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാന്‍ ആവുകയില്ല. ഞാന്‍ എന്നത്തന്നെ സ്വയം പ്രഷര്‍ക്കുക്കറിന്റെ മര്‍ദ്ദത്തോളം സമീകരിച്ചു നില്‍ക്കുമ്പോള്‍ സേഫ്റ്റി വാല്‍വിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടില്‍ എനിക്ക് നിയന്ത്രണമില്ല. കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്’, ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എന്റെ കഥ എന്റ ആണുങ്ങളുടേയും പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയില്‍ നിന്നും പിന്‍വലിക്കുകയാണ്. അമിത വിവാദങ്ങളെ സ്വീകരിക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനുള്ള ബുദ്ധിമുട്ടിനെ ഞാന്‍ ആദരവോടെ തന്നെ അംഗീകരിക്കുന്നു.
എന്നാല്‍ ആത്മാവിന്റെ മുറിവുകളും ഹൃദയത്തിലെ എരിച്ചിലും ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാന്‍ ആവുകയില്ല. ഞാന്‍ എന്നത്തന്നെ സ്വയം പ്രഷര്‍ക്കുക്കറിന്റെ മര്‍ദ്ദത്തോളം സമീകരിച്ചു നില്‍ക്കുമ്പോള്‍ സേഫ്റ്റി വാല്‍വിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടില്‍ എനിക്ക് നിയന്ത്രണമില്ല.
കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്. സുനിലേട്ടനും സെല്‍വ രാജേട്ടനും
ഇങ്ങള് എഴുതിക്കോ എന്ന ധൈര്യം എക്കാലത്തും നല്‍കിയിട്ടുണ്ട്. MD സുകുമാരന്‍ മണി സാറും ഹൃദയപൂര്‍വ്വമായ സപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ട്രൂ കോപ്പിയില്‍ നിന്നും സജീവേട്ടന്‍ ആവശ്യപെട്ടതു കൊണ്ടാണി ഴോണറില്‍ എഴുതുവാന്‍ കഴിഞ്ഞത്. നന്ദി പറയുന്നില്ല. പക്ഷെ ചില എഴുത്തുകള്‍ക്ക് ഒരു വിധിയുണ്ട്. ഇടക്കാലത്ത് വെച്ച് മരണപ്പെട്ടു പോകുന്ന മനുഷ്യരെപ്പോലെ അവ അവസാനിക്കുന്നു. എനിക്ക് എഴുതണം. എഴുത്തിന്റെ കുരിശില്‍ ഞാനെന്നെ തറയ്ക്കുവാന്‍ ആശിക്കുന്നു. ചോരയൊഴുകിപ്പടര്‍ന്ന നിലത്ത് ചോന്നാമ്പല പ്പൂ പോലെ കൊഴിഞ്ഞു വീണ് മരിച്ചു പോകണം.
ഈ ലക്കം എഴുതാത്തതെന്ത് എന്ന് ആകുലപ്പെട്ട വായനക്കാരെ ഞാന്‍ ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ഇനി കലാകൗമുദിയില്‍ കാണാം. എല്ലാവര്‍ക്കും സ്‌നേഹം.