KeralaNews

കേരളത്തില്‍ 1506 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 1506 ഒഴിവുകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്.

തിരുവനന്തപുരം 123, കൊല്ലം 108, പത്തനംതിട്ട 78, ആലപ്പുഴ 100, കോട്ടയം 124, ഇടുക്കി 82, എറണാകുളം 124, തൃശൂര്‍ 123, പാലക്കാട് 137, മലപ്പുറം 148, കോഴിക്കോട് 103, വയനാട് 79, കണ്ണൂര്‍ 123, കാസര്‍കോട് 54 എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകള്‍.

യോഗ്യത: ബി എസ്സി നഴ്‌സിങ് അല്ലെങ്കില്‍ GNM കഴിഞ്ഞ് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 1.3.2022ല്‍ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.cmdkerala.netല്‍ ലഭ്യമാണ്. അപേക്ഷാഫീസ് 325 രൂപ.അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 21 വൈകീട്ട് 5 മണി വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ആദ്യത്തെ നാലുമാസം പരിശീലനം നല്‍കും. പ്രതിമാസം17000 രൂപ ശമ്പളം ലഭിക്കും. NHM സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫിസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത് ജോലിയില്‍ പ്രവേശിക്കാം. യാത്രബത്തയായി 1000 രൂപ മാസം തോറും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker