KeralaNews

നാടൻ ഭാഷയിൽ ഭീഷണി മുഴക്കി മൂന്നു പേർ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുത്തു ,യൂത്ത് കോൺഗ്രസിനെ വെട്ടിലാക്കി വിമാനക്കമ്പനി റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡി​ഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺ​ഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാഡൻ പിടിച്ചു തള്ളിയിരുന്നു.

റിമാന്റിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും. പ്രതികളുടെ ജാമ്യാപേക്ഷയും  കോ‌ടതി പരിഗണിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker