വിമാന നിരക്കും വർദ്ധിക്കുന്നു; ഇന്ധന സർചാർജ് ചുമത്തി ഇൻഡിഗോ; മാർച്ച് 14-ന് നിലവിൽവരും, വർധന 2300 രൂപ വരെ, യാത്രാച്ചെലവ് കൂടും

ന്യൂഡൽഹി: വിമാനയാത്രാനിരക്ക് ഉയരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി വിമാനക്കമ്പനിയായ ഇൻഡിഗോ.

മാർച്ച് 14-ന് പുലർച്ച 00.01 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയപ്രശ്‌നങ്ങളെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. 425 രൂപ മുതൽ 2300 രൂപ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയ്ക്കുള്ളിൽ- 425 രൂപ

ഇന്ത്യൻ സബ് കോണ്ടിനന്റ്-425 രൂപ

മിഡിൽ ഈസ്റ്റ്- 900 രൂപ

തെക്ക് കിഴക്കൻ ഏഷ്യ, ചൈന- 1800 രൂപ

ആഫ്രിക്ക, പശ്ചിമേഷ്യ-1800 രൂപ

യൂറോപ്പ്-2300 രൂപ

ഇന്ധന സർചാർജ് ഈടാക്കാനൊരുങ്ങുന്ന രണ്ടാമത്തെ കമ്പനിയാണ് ഇൻഡിഗോ. നേരത്തെ എയർ ഇന്ത്യ ഇത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. മാർച്ച് 12 മുതലായിരുന്നു ഇത്. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നു ഇന്ധന സർചാർജ് ചുമത്തിയത്. ഇത് ക്രമേണ അന്താരാഷ്ട്ര സർവീസുകൾക്കും ബാധകമാക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.

Leading airline IndiGo has introduced a fuel surcharge on both domestic and international flights following the surge in Aviation Turbine Fuel (ATF) prices triggered by the Middle East conflict. This move is expected to significantly increase airfares for travellers across various sectors.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News