തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം ദിശ തെറ്റി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 7.45-നായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ മൂവർസംഘമാണ് സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റായ കന്റോൺമെന്റ് ഗേറ്റിലൂടെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു.
ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് പോലീസ് നിഗമനം.
Following Google Maps directions, a driver mistakenly attempted to drive a vehicle into the Kerala Government Secretariat premises in Thiruvananthapuram. Police intercepted the car at the gate and took the three occupants into custody for questioning.


