കൊല്‍ക്കത്ത: പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ നിയന്ത്രണം വിട്ടെത്തിയ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ നമ്പര്‍ 51 ലാണ് അപകടമുണ്ടായത്.
''വാഹനം മുന്നോട്ടു നീങ്ങി വിമാനത്തിന്റെ എന്‍ജിനുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനം സമഗ്രമായ പരിശോധനകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്,'' ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു,
'വിമാനം 6E 6663 വിമാനം കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്,' ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

