ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം, യശസുയര്‍ത്തി സവീറ്റി ബൂറ

ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സവീറ്റി ബൂറ സ്വര്‍ണം നേടി. വനിതകളുടെ 81 കിലോ വിഭാഗത്തിലാണ് സവീറ്റി സ്വര്‍ണം നേടിയത്.

ഫൈനലില്‍ ചൈനയുടെ വാങ് ലിനയെ ഇടിച്ചുവീഴ്ത്തിക്കൊണ്ട് സവീറ്റി കരിയറിലെ ആദ്യ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം കഴുത്തിലണിഞ്ഞു. ലോക ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന ഏഴാമത്തെ വനിതാതാരമാണ് സവീറ്റി.

വാശിയേറിയ ഫൈനലില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് സവീറ്റി വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2014 ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു. 2022 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആത്മവിശ്വാസത്തിലാണ് താരം ഫൈനല്‍ കളിക്കാനിറങ്ങിയത്. സവീറ്റിയ്ക്ക് മുന്‍പ് ഇന്ത്യയുടെ നീതു ഘന്‍ഘാസും സ്വര്‍ണം നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News