25.5 C
Kottayam
Friday, June 5, 2026

ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

Must read

കൊൽക്കത്ത: ഇന്ത്യയുടെ ഷൂട്ടിങ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗർ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാർഖണ്ഡിൽ നിന്നുള്ള താരം കൊണിക ലായകും സ്വയം ജീവനൊടുക്കി. 26-കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക.

ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. റൈഫിൾ ഇല്ലാതത്തിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ഇതോടെ സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഒളിമ്പ്യൻ ഷൂട്ടിങ് താരമായ ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക.

താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 13-ന് ചിത്തരഞ്ജനിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. ജനുവരി 14-നാണ് തിരിച്ച് ഹോസ്റ്റലിലെത്തിയത്.

- Advertisement -

കഴിഞ്ഞ നാല് മാസത്തിനിടയിൽ ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനർദീപ് സിങ്ങും നമൻവീർ സിങ്ങ് ബ്രാറും ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള 17-കാരിയായ ഖുഷ് സീറത് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഒക്ടോബറിൽ നടന്ന ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week