ബംഗളൂരു: വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ രംഗത്ത്. ഐ.എസ്.ആര്‍.ഒ. ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഐ.എസ്.ആര്‍.ഒ. പ്രതികരിച്ചിട്ടില്ല.
ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്‌സൈഡ് നല്‍കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനുശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്‌നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയത്. ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.