ചന്ദ്രനില്‍ മൂത്രം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ചന്ദ്രനില്‍ മൂത്രം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാര്‍ ബീന്‍സ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനാണ് നീക്കമെന്ന് ഐ.ഐ.എസ്.സി അറിയിച്ചു.

ചന്ദ്രനില്‍ വാസയോഗ്യമായ നിര്‍മിതികള്‍ക്ക് ഈ കട്ടകള്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ജീവശാസ്ത്രവും മെക്കാനിക്കല്‍ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നല്‍കുന്നതാണെന്ന് ഐഐഎസ്സിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അലോക് കുമാര്‍ പറയുന്നു.

ഐഐഎസ്സി, ഐഎസ്ആര്‍ഒ എന്നിവര്‍ സംയുക്തമായി രൂപം നല്‍കിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തില്‍ നിന്നാണ് എടുക്കുന്നത്. സീമന്റിന് പകരം ഗുവാര്‍ ഗം ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍ും കുറവായിരിക്കും. ഭൂമിയില്‍ നിന്ന് ഒരു പൗണ്ട് വസ്തുക്കള്‍ ചന്ദ്രനില്‍ എത്തിക്കാന്‍ 7.5 ലക്ഷമാണ് വരുന്ന ചെലവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News