29.7 C
Kottayam
Saturday, June 13, 2026

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷ് മുന്നിൽ; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രം

Must read

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ്. ഇതോടെ ഗുകേഷ് കിരീടം നേടാനുള്ള സാധ്യത കൂടി. ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍, ഗുകേഷിനോട് തോല്‍വി സമ്മതിച്ചത്.

ഒന്നര പോയിന്റുകൂടി സ്വന്തമാക്കിയാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാം. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചറാണ് ഗുകേഷ്. മത്സരം ജയിച്ചാല്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കും.

- Advertisement -

വിജയത്തോടെ, ഗുകേഷിന് ആറും ഡിങ് ലിറന് അഞ്ചു പോയിന്റുമാണ് ഉള്ളത്. പതിനാല് പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ആദ്യ പോരില്‍ ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

- Advertisement -

പിന്നെ ഗുകേഷിന്റെ ത്രസിപ്പിക്കുന്ന വിജയം. ഇതോടെ ഇനിയുള്ള രണ്ടു റൗണ്ടുകളിലെ ഫലം നിര്‍ണ്ണായകമാകും. ഇവിടെ ഒരു ജയം നേടാനായാല്‍ ഗുകേഷിന് കിരീടം കിട്ടും. എല്ലാ റൗണ്ടും സമനിലയില്‍ പിരിഞ്ഞാലും ജയിക്കാം. തോല്‍ക്കാതിരിക്കുക എന്നത് മാത്രമാണ് ഗുകേഷിന് മുമ്പിലുള്ള വെല്ലുവിളി. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പ്രവചനങ്ങള്‍ക്കപ്പുറമുള്ള സങ്കീര്‍ണയാഥാര്‍ഥ്യമായതിനാല്‍ ഉദ്വേഗജനകങ്ങളായ മൂന്ന് പോരാട്ടദിനങ്ങളാണ് ചെസ് പ്രേമികളെ കാത്തിരിക്കുന്നത്.

- Advertisement -

ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ പതിനൊന്നാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ ഞെട്ടിക്കുകയായിരുന്നു ഗുകേഷ്. ആവേശകരമായി മാറിയ പതിനൊന്നാം ഗെയിമില്‍ ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് മുന്നില്‍ക്കയറി. ശേഷിക്കുന്ന മൂന്നു ഗെയിമുകളില്‍നിന്ന് 1.5 പോയിന്റ് കൂടി നേടിയാല്‍ ഗുകേഷിന് ചാംപ്യനാകാം. അതായത് മൂന്ന് സമനില.

തുടര്‍ സമനിലകള്‍ക്കൊടുവില്‍, 11ാം ഗെയിമില്‍ സമയ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ചൈനീസ് താരം വരുത്തിയ പിഴവാണ് ഗുകേഷിന് വിജയത്തിലേക്ക് വഴി തുറന്നത്. ചാംപ്യന്‍ഷിപ്പില്‍ ഗുകേഷിന്റെ രണ്ടാം ജയമാണിത്. ഒരു ഗെയിം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍, ശേഷിക്കുന്ന എട്ടു ഗെയിമുകള്‍ സമനിലയില്‍ അവസാനിച്ചു. ഇനിയുള്ള മൂന്നു ഗെയിമുകളില്‍ തോല്‍വി ഒഴിവാക്കാനായാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചാംപ്യനാകാം.

തോല്‍ക്കും എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയില്‍ നിന്നും അഞ്ചാമത്തെ ഗെയിമിനെ സമനിലയിലേക്ക് കൊണ്ടുവന്ന് ഗുകേഷ് പിന്നീട് പതറിയില്ല. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിലിരിക്കുമ്പോഴും സീറ്റിലിരുന്നുള്ള ധ്യാനമാണ് മനസ്സ് കൈവിട്ടുപോകാതെ കരുക്കള്‍ നീക്കാന്‍ ഗുകേഷിനെ പ്രാപ്തനാക്കുന്നത്.

അപകടകരമായ നീക്കങ്ങള്‍ നടത്തിയ ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് ഗുകേഷിനെ നോക്കുന്ന ഡിങ്ങ് ലിറന് ഗുകേഷ് നല്‍കുന്ന മറുപടി നിശ്ശബ്ദ ധ്യാനമാണ്. ഓരോ നീക്കം നടത്തിക്കഴിഞ്ഞാലും സീറ്റില്‍ തന്നെ ഇരുന്നുള്ള ധ്യാനം. ഗുകേഷിന്റെ പതിനൊന്നാം റൗണ്ടിലെ വിജയത്തോടെ ലോക ചെസ് കിരീടപ്പോരാട്ടം കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്.

അടുത്ത ഗെയിമില്‍ ജയിച്ചാല്‍ കാര്യങ്ങള്‍ ഗുകേഷിന് കൂടുതല്‍ അനുകൂലമാകും. 14 ഗെയിമുകളുള്ള മത്സരത്തില്‍ ആദ്യം ഏഴരപോയിന്റ് നേടുന്ന താരം ലോക് ചെസ് ചാമ്പ്യനാകും. 7-7 എന്ന നിലയില്‍ സമനില പാലിച്ചാല്‍ പിന്നെ ഇരുവരും നാല് ഗെയിമുകള്‍ കളിച്ചാണ് അതില്‍ നിന്നും വിജയിയെ തീരുമാനിക്കുക.

ഒരു കളി ജയിച്ചാല്‍ 1.68 കോടി രൂപ ലഭിക്കും. ഒന്നാമത്തെ ഗെയിം ജയിച്ച ഡിങ്ങ് ലിറനും മൂന്നാമത്തെ ഗെയിം ജയിച്ച ഗുകേഷിലും 1.68 കോടി രൂപ ലഭിക്കും. ആകെ 20.75 കോടി രൂപയാണ് സമ്മാനത്തുക. ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്ന താരത്തിന് 10.75 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 9.96 കോടി രൂപയും ലഭിക്കും. 138 വര്‍ഷത്തെ ലോക ചെസ് ചരിത്രം പരിശോധിച്ചാല്‍ സിംഗപ്പൂരില്‍ നടക്കുന്ന ലോകചെസ് കിരീടപ്പോരിന് ഒരു പ്രത്യേകതയുണ്ട്.

രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഇതാദ്യമായാണ് നടക്കുന്നത്. അതായത് ചെസ്സിലെ മേല്‍ക്കൈ റഷ്യയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും നഷ്ടപ്പെടുന്നു എന്നര്‍ത്ഥം. ചെസില്‍ വന്‍ ശക്തിയായി മാറുകയാണ് ഇന്ത്യയും ചൈനയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week