25.6 C
Kottayam
Thursday, June 4, 2026

ഭാര്യയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ ചിതാഭസ്മ നിമജ്ഞനത്തിനായി ഇന്ത്യയിലെത്തി; ഒരു പിടി ചാരമായി ഭർത്താവും; അനാഥമായത് രണ്ട് പെണ്‍കുട്ടികള്‍

Must read

അഹമ്മദാബാദ്: ഇന്നലെ നടന്ന അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത ഹൃദയഭേദകമാണ്. ഒരമ്മയുടെ അന്ത്യാഭിലാഷം അവരുടെ രണ്ട് മക്കളെയാണ് അനാഥരാക്കിയത്. അര്‍ജ്ജുന്‍ പടോലിയ എന്ന ഗുജറാത്ത് സ്വദേശി ഭാര്യയും മക്കളും ഒത്താണ് ലണ്ടനില്‍ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയായ ഭാരതി ബെന്‍ നേരത്തേ മരിച്ചിരുന്നു.

അവര്‍ മരിക്കുന്നതിന് മുമ്പ് അന്ത്യാഭിലാഷമായി പറഞ്ഞത് അവരുടെ ചിതാഭസ്മം ഗുജറാത്തിലെ ഒരു നദിയില്‍ നിമജ്ജനം ചെയ്യണം എന്നായിരുന്നു. നാട്ടിലെത്തി ചിതാഭസ്മം നിമജ്ജനം ചെയ്തതിനും ഒരു ബന്ധുവിന്റെ ശവസംസ്‌ക്കാര ചടങ്ങിലും പങ്കെടുത്തതിന് ശേഷമാണ് അര്‍ജ്ജുന്‍ പടോലിയ ലണ്ടനിലേക്ക് മടങ്ങാനായി ദുരന്തം സംഭവിച്ച വിമാനത്തില്‍ കയറിയത്. ഈ ദമ്പതികള്‍ക്ക് നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അവര്‍ യു.കെയിലെ വീട്ടിലാണ് കഴിയുന്നത്.

- Advertisement -

ഒരാഴ്ച മുമ്പാണ് ഭാരതി ബെന്‍ മരിച്ചത്. നര്‍മ്മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്ന അവരുടെ ആഗ്രഹം നിറവറ്റുന്നതിന് വേണ്ടിയാണ് അര്‍ജ്ജുന്‍ എത്തിയത്. ഗുജറാത്തുകാര്‍ പുണ്യനദിയായി കണക്കാക്കുന്ന പുഴയാണ് നര്‍മ്മദാ നദി. അഹമ്മദാബാദില്‍ നിന്ന്150 കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം.

- Advertisement -

അവിടെ ഈയിടെ മരിച്ച ഒരു ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും കൂടി ചെയ്തിട്ടാണ് അര്‍ജ്ജുന്‍ ലണ്ടനിലേക്ക് പോകാനായി എത്തിയത്. ഏതായാലും ഭാര്യയുടെ ്അന്ത്യാഭിലാഷം നിറവേറ്റാന്‍ ഒട്ടും വൈകാതെ തന്നെ നാ്ട്ടിലേക്ക് ഓടിയെത്തിയ അര്‍്ജജുനെ കാത്തിരുന്നത് ഇങ്ങനെയൊരു ദുര്‍വിധിയാണ്. എട്ടും നാലും വയസും പ്രായമുള്ള ഇവരുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week