ന്യൂഡൽഹി: അമേരിക്കയുടെ അന്തർവാഹിനി ആക്രമണത്തിൽ തകർന്ന ഇറാന്‍റെ യുദ്ധക്കപ്പൽ ഐറിസ് ദേനയിൽനിന്ന് അപായസൂചന ലഭിച്ചതിനു പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നുവെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് നാലിന് പുലർച്ചെയാണ് കൊളംബോയിലെ മാരിടൈം റെസ്ക്യു കോർഡിനേഷൻ സെന്ററിൽ (എംആർസിസിസി) ഐറിസ് ഡെനയിൽനിന്നുള്ള അപായസുചന ലഭിച്ചതെന്നും നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ശ്രീലങ്കയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് മാർച്ച് നാലിന് ഒരു ദീർഘദൂര മാരിടൈം പട്രോളിങ് വിമാനം എത്തിച്ചു. ആശ്യമെങ്കിൽ വേഗത്തിൽ വിന്യസിക്കുന്നതിനായി എയർ ഡ്രോപ്പബിൾ ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച രണ്ടാമത്തെ വിമാനം തയ്യാറാക്കി നിർത്തിയിരുന്നു, നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
സഹായം നൽകുന്നതിനായി പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണിക്ക് അറിയിപ്പ് നൽകിയിരുന്നു. ഇത് തിരച്ചിൽ നടത്തുന്ന പ്രദേശത്തേക്ക് എത്തിച്ചേർന്നു. അപ്പോഴേക്കും ശ്രീലങ്കൻ നാവികസേനയും മറ്റു ഏജൻസികളും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൂടുതൽ സഹായത്തിനായി കൊച്ചിയിൽനിന്ന് ഐഎൻഎസ് ഇക്ഷക് എന്ന സർവേ കപ്പലും പുറപ്പെട്ടു. തകർന്ന കപ്പലിലെ കാണാതായ ജീവനക്കാർക്കുവേണ്ടി ഇവ പ്രദേശത്ത് തിരച്ചിൽ തുടരുന്നുവെന്നും നേവി അറിയിച്ചു. ഇന്ത്യൻ നേവിയും ശ്രീലങ്കൻ അധികൃതരും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മാർച്ച് നാലിന് പുലർച്ചെയോടെയാണ് ശ്രീലങ്കൻ തീരത്തിന് സമീപത്തായി ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ഡെന ആക്രമണത്തിനിരയാകുന്നത്. യുഎസ് അന്തർവാഹിനിയിൽനിന്ന് ഇറാൻ കപ്പലിനുനേർക്ക് ടോർപ്പിഡോ ഉപയോഗിക്കുകയായിരുന്നുവെന്ന് പിന്നീട് അമേരിക്ക വ്യക്തമാക്കിയിരുന്നു.
The Indian Navy has launched a rescue operation for the Iranian warship IRIS Dena, which was reportedly damaged in a US submarine attack. Following a distress signal received by the Maritime Rescue Coordination Centre (MRCC) in Colombo in the early hours of March 4, Indian naval forces initiated emergency assistance to the vessel.


