33.4 C
Kottayam
Friday, May 3, 2024

ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം 2 മരണം

Must read

ചെന്നൈ: കമല്‍ഹാസന്‍ നായകനായ തമിഴ്ചിത്രം ഇന്ത്യന്‍ 2 ന്റെ ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ രണ്ടു മരണം.സഹസംവിധായകരായ മധു , കൃഷ്ണ എന്നിവരാണ് മരിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്.

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിന്‍ വീണത്. സംവിധായകന്‍ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതില്‍ ഏറെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week