31.1 C
Kottayam
Monday, April 29, 2024

വിരാട് കോലിക്ക് വീണ്ടും ഐസിസി പുരസ്കാരം; ഒക്ടോബറിലെ മികച്ച താരം

Must read

ദുബായ്: ഒക്ടോബറിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയെയും പിന്തള്ളിയാണ് കോലി കരിയരിലാദ്യമായി ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരത്തിന് അര്‍ഹനായത്. വനിതാ താരങ്ങളില്‍ പാക്കിസ്ഥാന്‍റെ നിദാ ദറാണ് പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരെ പിന്തള്ളിയാണ് നിദാ ദറിന്‍റെ നേട്ടം.

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചതെങ്കിലും ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ ഇന്നിംഗ്സ് ഏറ്റവും മികച്ച ടി20 ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെട്ടു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോലിയുടെ മാസ്മരിക ഇന്നിംഗ്സ്.തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്.

ആദ്യമായി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് കോലി പ്രതികരിച്ചു. പുരസ്കാരത്തിനായി  മത്സരിച്ച മില്ലറെയും റാസസയെയും അഭിനന്ദിച്ച കോലി മികച്ച പ്രകടനത്തിനായി പിന്തുണച്ച ടീമിലെ തന്‍രെ സഹതാരങ്ങളോട് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി.
പാക്കിസ്ഥാനെതിരായ മാച്ച് വിന്നിംഗ് പ്രകടനത്തിന് പുറമെ കഴിഞ്ഞ മാസം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 44 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കഴിഞ്ഞ മാസം കളിച്ച അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 205 റണ്‍സ് ശരാശരിയില്‍ 150.73 പ്രഹരശേഷിയില്‍ 205 റണ്‍സാണ് കോലി നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week