24.6 C
Kottayam
Saturday, June 6, 2026

ബോട്ട് തകർന്ന് കടലിൽ ഒരു ദിവസം,32 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

Must read

കല്‍ക്കത്ത: ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട് ഉള്‍ക്കടലില്‍ അകപ്പെട്ട 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 19 മുതൽ 20 വരെ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തുകൂടി സഞ്ചരിച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തകര്‍ത്തു. ബോട്ടുകള്‍ കടലില്‍ മറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഐസിജിഎസ് വരദ് എന്ന കപ്പൽ ഓഗസ്റ്റ് 20 നാണ് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ  ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തുന്നത്. ബോട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികള്‍ ഏതാണ്ട് 24 മണിക്കൂറോളം നേരം കടലില്‍ ജീവന് വേണ്ടി മല്ലിടുകയായിരുന്നു. ബോട്ട് മുങ്ങിയെങ്കിലും കടലില്‍ ഉയര്‍ന്നു കിടന്ന വലകളിലും ബോ കളിലും പിടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. 

32 മത്സ്യത്തൊഴിലാളികളിൽ 27 പേരെ ആഴക്കടലില്‍ നിന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവരെ ആഴം കുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഏതാണ്ട് ഒരു ദിവസത്തോളം ഉള്‍ക്കടലില്‍ വലിയില്‍ തൂങ്ങി കിടന്നിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അവശനിലയിലായിരുന്നു. അവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും കുടിവെള്ളവും നൽകിയതായി ഐസിജി അറിയിച്ചു. 

- Advertisement -

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ ന്യൂനമർദ്ദ മുന്നറിയിപ്പിനെ തുടര്‍ന്ന് ഐസിജികപ്പലുകൾക്കും വിമാനങ്ങൾക്കും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും എല്ലാ തീര യൂണിറ്റുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. സിവിൽ അഡ്മിനിസ്ട്രേഷൻ, ഫിഷറീസ് അതോറിറ്റികൾ, പ്രാദേശിക മത്സ്യബന്ധനം, പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ട്രോളർ ഓർഗനൈസേഷനുകൾ എന്നിവയുമായി സഹകരിച്ചാണ് ഐസിജി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week