മാഞ്ചസ്റ്റര്‍: രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ റണ്‍മഴ പെയ്യിച്ച കളിയില്‍ രസം കൊല്ലിയായി ഒടുവില്‍ യഥാര്‍ത്ഥ മഴ എത്തി.പാക്കിസ്ഥാനെതിരെ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.രോഹിത് ശര്‍മ്മയുടെ 140 ന് പുറമെ വിരാട് കോഹ്ലി(പുറത്താവാതെ 71),കെ.എല്‍.രാഹുല്‍(57),ഹാര്‍ദ്ദിക് പാണ്ഡെ (26) എന്നിവര്‍ ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തു പകര്‍ന്നു.ഒരു റണ്‍ മാത്രം നേടി ധോണി നിരാശപ്പെടുത്തി.
മഴ പെയ്യുമ്പോള്‍ കോഹ്ലിയ്ക്കാപ്പം വിജയ് ശങ്കറാണ് ക്രീസില്‍.പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ രണ്ടും ഹസന് അലി, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News