CrimeKeralaNewsRECENT POSTS

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ കുത്തി പരിക്കേല്‍പ്പിച്ചു

കോയമ്പത്തൂര്‍: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയെന്നാരോപിച്ച് മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്‍ എസ് പുരത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആ ക്രമണം നടന്നത്.

വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശിയായ സുരേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയെ സുരേഷ് കുത്തി പരിക്കേല്‍പ്പിക്കുകയായിരിന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button