26.3 C
Kottayam
Monday, June 15, 2026

സൗഹൃദത്തില്‍ നിന്നും പിന്‍മാറി,കോട്ടയം ആര്‍പ്പൂക്കര വാര്യമുട്ടത്ത് യുവാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Must read

കോട്ടയം : കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കൽപ്പിച്ചതെന്നാണ് സൂചന.

ആർപ്പൂക്കര വാര്യമുട്ടം കുടോംപറമ്പിൽ വിജിത (39) യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സൗഹൃദം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിയായ യുവാവ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. 

ബുധനാഴ്ച ഉച്ചയ്ക്ക് 11:30 യോടെ ആയിരുന്നു സംഭവം. ആർപ്പൂക്കര വാരിമുട്ടത്തെ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഈ സമയം ഇവിടെയെത്തിയ പ്രതി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു.

നിരവധിതവണ യുവതിയെ ഇയാൾ വെട്ടിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകി. ആക്രമണത്തിനുശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

Popular this week