33.4 C
Kottayam
Thursday, March 28, 2024

രണ്ടാം ദിനം 200 കോടി ക്ലബില്‍ കയറി സാഹോ

Must read

ബോക്‌സ് ഓഫീസ് കളക്ഷന്‍ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു. രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡില്‍ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130 കോടി കളക്ഷന്‍ നേടിയിരുന്നു. കളക്ഷന്‍  റെക്കോഡുകള്‍ സ്വന്തമാക്കി

ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപരമായി  സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം സാഹോ നേടിയത് 24.40 കോടി രൂപയാണ്. ബോളിവുഡില്‍ ആദ്യ ദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമാണ് പ്രഭാസിന്റെ സാഹോ. സല്‍മാന്‍ഖാന്റെ ഭാരത്, അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ എന്നിവയാണ് ഇപ്പോള്‍ സാഹോയ്ക്ക് മുന്നിലുള്ള മറ്റു ചിത്രങ്ങള്‍

ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. തികച്ചും വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ  സസ്പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

അബുദാബിയില്‍ ചിത്രീകരിച്ച 8 മിനിറ്റ് ദൈഘ്യമുള്ള ആക്ഷന്‍ രംഗത്തിനായി മാത്രം 50 കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.  ആര്‍. മഥിയുടെയും ടീമിന്റെയും ഛായാഗ്രഹണ മികവാണ് ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കുന്നത്. ദൃശ്യമികവിന്റെ ഔന്നത്യമായ ഐമാക്സ് ക്യാമറയിലാണ് ചിത്രം പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്നത്. ജിബ്രാന്റെ പശ്ചാത്തല സംഗീതവും സാഹോയ്ക്ക് മികവ് കൂട്ടുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week