കൊവിഡ് മരണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് മരണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. അമേരിക്ക, ബ്രസീല്‍, മെക്സിക്കോ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്‍പില്‍. ഇന്നലെ 934 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നത്.

ഇന്ത്യയില്‍ കൊവിഡ് മരണം 47,000 കടന്നിരിക്കുകയാണ്. 47,065 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ വേള്‍ഡോമീറ്റര്‍ കണക്ക് അനുസരിച്ച് ബ്രിട്ടണില്‍ മരണസംഖ്യ 46,706 ആണ്. 13 ദിവസം മുന്‍പാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്.

എന്നാല്‍ ഇന്ത്യയില്‍ മരണ നിരക്ക് കുറവാണ്. മരണ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക തന്നെയാണ് ഇതിലും മുന്‍പന്തിയില്‍. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 24 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News