26.2 C
Kottayam
Friday, June 5, 2026

എറിഞ്ഞിട്ടു,പിന്നാലെ അടിച്ചൊതുക്കി,സ്കോട്ലന്റിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

Must read

ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ പത്തുവിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഇന്ത്യ. സ്കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റിൽ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്തെത്തി. സ്കോർ: സ്കോട്ലൻഡ് 17.4 ഓവറിൽ 85 റൺസിന് ഓൾ ഔട്ട്, ഇന്ത്യ 6.3 ഓവറിൽ രണ്ട് വിക്കറ്റിന് 89.

86 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്നാണ് ഓപ്പൺ ചെയ്തത്. 7.1 ഓവറിനുളളിൽ വിജയം നേടിയാൽ അഫ്ഗാനിസ്താനെ നെറ്റ് റൺ റേറ്റിൽ മറികടക്കാനാകും എന്നതിനാൽ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറിൽ തന്നെ ഇന്ത്യ 39 റൺസടിച്ചു

രാഹുലായിരുന്നു കൂടുതൽ അപകടകാരി. സ്കോട്ലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് രാഹുലും രോഹിതും 3.5 ഓവറിൽ ടീം സ്കോർ 50 കടത്തി. എന്നാൽ അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിത് പുറത്തായി. 16 പന്തുകളിൽ നിന്ന് 30 റൺസെടുത്ത രോഹിത്തിനെ ബ്രാഡ് വീൽ വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ വിക്കറ്റിൽ രാഹുലിനൊപ്പം 70 റൺസ് കൂട്ടിച്ചേർത്താണ് രോഹിത് ക്രീസ് വിട്ടത്.

രോഹിത്തിന് പകരം നായകൻ വിരാട് കോലി ക്രീസിലെത്തി. പിന്നാലെ രാഹുൽ അർധശതകം കുറിച്ചു. 18 പന്തുകളിൽ നിന്നാണ് രാഹുൽ അർധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത ന്തിൽ രാഹുൽ പുറത്തായി. മാർക്ക് വാട്ടിന്റെ പന്തിൽ സിക്സ് നേടാനുള്ള രാഹുലിന്റെ ശ്രമം മക്ലിയോഡിന്റെ കൈയ്യിൽ അവസാനിച്ചു. 19 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 50 റൺസെടുത്താണ് രാഹുൽ ക്രീസ് വിട്ടത്.

- Advertisement -

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ സിക്സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വെറും 6.3 ഓവറിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു.

- Advertisement -

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ വെറും 85 റൺസിന് ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റൺസെടുത്ത ഓപ്പണർ ജോർജ് മൻസിയാണ് സ്കോട്ലൻഡിന്റെ ടോപ്സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിനുവേണ്ടി നായകൻ കൈൽ കോട്സറും ജോർജ് മൻസിയും ചേർന്നാണ് ഓപ്പൺ ചെയ്തത്. മൻസി അനായാസം ബാറ്റ് ചലിപ്പിച്ചപ്പോൾ കോട്സർക്ക് താളം കണ്ടെത്താനായില്ല. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ വെറും ഒരു റൺസ് മാത്രമെടുത്ത കോട്സറെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കി. ടീം സ്കോർ 13 റൺസിലെത്തിയപ്പോഴാണ് കോട്സർ മടങ്ങിയത്. ആ ഓവറിൽ ബുംറ റൺസ് വഴങ്ങിയില്ല.

കോട്സറിന് പകരം മാത്യു ക്രോസ് ക്രീസിലെത്തി. നാലാം ഓവറെറിഞ്ഞ അശ്വിനെ തുടർച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി മൻസി ടീം സ്കോർ ഉയർത്തി. എന്നാൽ അപകടകാരിയായ മൻസിയെ പുറത്താക്കി മുഹമ്മദ് ഷമി സ്കോട്ലൻഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 19 പന്തുകളിൽ നിന്ന് 24 റൺസെടുത്ത മൻസിയെ ഷമി ഹാർദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. ആറാം ഓവർ ഷമി മെയ്ഡനാക്കി.

- Advertisement -

മൻസിയ്ക്ക് പകരം ബെറിങ്ടൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ സ്കോട്ലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് മാത്രമാണ് എടുത്തത്. നിലയുറപ്പിക്കും മുൻപ് ബെറിങ്ടണെ ക്ലീൻ ബൗൾഡാക്കി ജഡേജ സ്കോട്ലൻഡിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. റൺസെടുക്കാതെയാണ് താരം മടങ്ങിയത്. അതേ ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത ക്രോസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ കൊടുങ്കാറ്റായി മാറി.ഇതോടെ സ്കോട്ലൻഡ് ഏഴോവറിൽ 28 ന് നാല് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച ക്യാലം മക്ലിയോഡ്-മൈക്കിൾ ലീസ്ക് സഖ്യം സ്കോട്ലൻഡ് ടീം സ്കോർ 50 കടത്തി. 10.2 ഓവറിലാണ് സ്കോട്ലൻഡ് 50 കടന്നത്. ഷമിയുടെ ഓവറിൽ സിക്സും ഫോറുമടിച്ച് ലീസ്ക് ഫോമിലേക്കുയർന്നെങ്കിലും തൊട്ടടുത്ത ഓവറിൽ താരം പുറത്തായി. 12 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ലീസ്കിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി.

ലീസ്കിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. പക്ഷേ ഗ്രീവ്സിനും പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത ഗ്രീവ്സിനെ അശ്വിൻ ഹാർദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സ്കോട്ലൻഡ് 63 റൺസിന് ആറ് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. ഗ്രീവ്സിന് പകരം മാർക്ക് വാട്ടാണ് ക്രീസിലെത്തിയത്.

മക്ലിയോഡും വാട്ടും ചേർന്ന് ടീം സ്കോർ 81-ൽ എത്തിച്ചു. എന്നാൽ മക്ലിയോഡിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ ആദ്യ പന്തിൽ 16 റൺസെടുത്ത മക്ലിയോഡിനെ ഷമി ക്ലീൻ ബൗൾഡാക്കി. മക്ലിയോഡിന് പകരം ക്രീസിലെത്തിയ സഫിയാൻ ഷറീഫ് നേരിട്ട ആദ്യ പന്തിൽ തന്നെ റൺ ഔട്ടായി. സബ്ബായി ഇറങ്ങിയ ഇഷാൻ കിഷനാണ് താരത്തെ റൺ ഔട്ടാക്കിയത്. പിന്നാലെ വന്ന അലസ്ഡയർ ഇവാൻസിനെ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡാക്കി ഷമി സ്കോട്ലൻഡിന്റെ ഒൻപതാം വിക്കറ്റെടുത്തു. ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിൽ വാട്ടിനെ ക്ലീൻ ബൗൾഡാക്കി ബുംറ സ്കോട്ലൻഡിനെ 85 റൺസിന് ഓൾ ഔട്ടാക്കി. ഈ വിക്കറ്റോടെ ജസ്പ്രീത് ബുംറ പുതിയൊരു റെക്കോഡ് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ മറികടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week