27.3 C
Kottayam
Wednesday, May 29, 2024

ചെെനീസ് ഭീഷണിയ്ക്ക് പുല്ലു വില, അതിര്‍ത്തിയില്‍ ഇന്ത്യ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍

Must read

ന്യൂഡല്‍ഹി : ചൈനയെ കൂസാതെ ഇന്ത്യ, അതിര്‍ത്തിയില്‍ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍. 32 ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിപിഡബ്ല്യുഡി), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ചൈനീസ് അതിര്‍ത്തിയിലെ 32 റോഡ് പദ്ധതികളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാണു തീരുമാനമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരവാദിത്തപ്പെട്ട എല്ലാ ഏജന്‍സികളും തീരുമാനത്തോടു സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ 73 റോഡുകളുടെ നിര്‍മാണമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്.

സിപിഡബ്ല്യുഡി- 12, ബിആര്‍ഒ 61 റോഡുകള്‍ നിര്‍മിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്.

ലഡാക്ക് സെക്ടറില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു നിര്‍ണായക തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week