25.5 C
Kottayam
Friday, June 5, 2026

55 ന് ദക്ഷിണാഫ്രിക്കയെ ഔട്ടാക്കിയ ഇന്ത്യ 153 ന് പുറത്ത്,ആറ് ബാറ്റര്‍മാര്‍ ‘ഡക്ക്‌’

Must read

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ടശേഷം ആദ്യ ഇന്നിംഗ്്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു.34.5 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി.59 പന്തില്‍ 46 റണ്‍സ് എടുത്ത വിരാട് കോഹ്ലിയാണ് ടോപ്‌സ്‌കോറര്‍.

ക്യാപ്ടന്‍ രോഹിത് ശര്‍മ്മ 50 പന്തില്‍ 39 റണ്‍സെടുത്തു.യശ്വസി ജയ്‌സ്വാള്‍,ശ്രേയസ് അയ്യര്‍,രവീന്ദ്ര ജഡേജ,ബുമ്ര,സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെ ഇന്ത്യയുടെ ആറ് ബാറ്റര്‍മാര്‍ റണ്‍സൊന്നും നേടാതെ ഡക്ക് ആയി മടങ്ങി

ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും അക്കൗണ്ട് തുറക്കാതെ യശസ്വി ജയ്സ്വാള്‍ റബാഡയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഏഴ് പന്ത് നേരിട്ടെങ്കിലും ജയ്സ്വാളിന് റണ്ണൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടന്നു.

റബാഡക്കും ജാന്‍സനുമെതിരെ തുടര്‍ച്ചയായി എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച രോഹിത് വലിയ സ്‌കോറിനുള്ള അടിത്തറയിട്ടെങ്കിലും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്റെ കൈകളിലൊതുങ്ങി. 50 പന്തില്‍ 39 റണ്‍സായിരുന്നു ക്യാപ്റ്റന്റെ നേട്ടം. കോലിയും ഗില്ലും ആത്മവിശ്വാസത്തോടെ മുന്നേറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെ 100 കടന്നു. എന്നാല്‍ പതിവുപോലെ നല്ല തുടക്കമിട്ടശേഷം ഗില്‍ മടങ്ങി.

- Advertisement -

55 പന്തില്‍ 36 റണ്‍സെടുത്ത ഗില്ലിനെയും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ പിടികൂടി. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ക്ക് ക്രീസില്‍ രണ്ട് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. നേരിട്ട രണ്ടാം പന്തില്‍ ബര്‍ഗറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെരിയന്നെക്ക് ക്യാച്ച് നല്‍കി ശ്രേയസ് പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു

- Advertisement -

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 23.2 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week