23.9 C
Kottayam
Thursday, June 4, 2026

ലോക് ഡൗൺ കാലത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചുവെന്ന് വനിതാ കമ്മീഷന്‍

Must read

ന്യുഡല്‍ഹി: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ വ്യക്തമാക്കി.

<p>ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 2-8 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31 വരെ 257 പരാതികളാണ് ലഭിച്ചത്.</p>

<p>മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ മാത്രം 69 ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചു. അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നുകാട്ടി 77 പരാതികളും വിവാഹിതര്‍ അടക്കം നേരിടുന്ന അതിക്രമങ്ങളുടെ 15 പരാതികളും രണ്ട് സ്ത്രീധന മരണങ്ങളും, 13 ബലാത്സംഗങ്ങളും/ബലാത്സംഗ ശ്രമങ്ങളിലും പരാതികള്‍ ലഭിച്ചു. ലോക്ക് ഡൗണിന് മുന്‍പ് ഗാര്‍ഹിക പീഡനങ്ങള്‍ 30, വിവാഹിതരായ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 13, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് 35 എന്നിങ്ങനെയായിരുന്നു കേസുകളെന്നും രേഖ ശര്‍മ്മ ചൂണ്ടിക്കാട്ടി.</p>

<p>ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ് 90 എണ്ണം. ഡല്‍ഹി (37), ബിഹാര്‍ (18), മധ്യപ്രദേശ് (11), മഹാരാഷ്ട്ര (18) എന്നിങ്ങനെയാണ്. കേരളത്തില്‍ നിന്ന് മൂന്നു പരാതികള്‍ ലഭിച്ചു. ഇതില്‍ ഒരെണ്ണം തീര്‍പ്പാക്കിയെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.</p>

- Advertisement -

<p>ദിവസവും ഒന്നോ രണ്ടോ പരാതികള്‍ തനിക്ക് നേരിട്ട് ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച നൈനിറ്റാളില്‍ നിന്ന് ഒരു പരാതി വന്നു. ഭര്‍ത്താവ് വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുന്നുവെന്നും മര്‍ദ്ദിക്കുന്നുവെന്നുമാണ് പരാതി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഡല്‍ഹിയിലുള്ള മാതാപിതാക്കളുടെ അടുക്കലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിലെ അവശേഷിക്കുന്ന കാലം തന്നെ ഒരു ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് വീട്ടില്‍ നിന്ന് മാറാതെ ഇരിക്കുന്നതിനാല്‍ പോലീസിനെ സമീപിക്കാന്‍ പോലും കഴിയുന്നില്ല. ഭര്‍തൃവീട്ടില്‍ താമസിക്കുന്ന കാലത്തോളം പീഡനം തുടരുമെന്നും അവര്‍ പറഞ്ഞതായി രേഖ ശര്‍മ്മ വ്യക്തമാക്കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week