ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ്
പത്തനംതിട്ട: ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു.
ബിഷപ്പിന്റെ മൊഴിയെടുത്ത ശഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ച് അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.