തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ചു; വീട്ടിലുള്ള നാല് പേർ ചികിത്സയിൽ; ദുരൂഹത

തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

അഞ്ചുപേരായിരുന്നു ശശീന്ദ്രന്റെ വീട്ടിലുണ്ടായിരുന്നത്. മരിച്ച ശശീന്ദ്രനും ഭാര്യയും, അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും ഇവരുടെ വീട്ടിലെത്തിയിരുന്നു.

ഇവര്‍ അഞ്ചുപേര്‍ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇപിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന് പുറമെ മറ്റ് നാല് പേരും ചികിത്സയിലാണ്. ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന വിവരം.

ഇത്തരത്തില്‍ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News