25.5 C
Kottayam
Friday, June 5, 2026

അരിക്കൊമ്പൻ ജനവാസ മേഖലയിൽ;വീട് തകര്‍ത്തു,മയക്കുവെടി വെക്കുമോ? ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

Must read

ചെന്നൈ: രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമവുമായി തമിഴ്നാട് വനം വകുപ്പ്. തിരുനെൽവേലി ഊത്ത് എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്ന് മാറാതെ തുടരുന്ന അരിക്കൊമ്പനെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്.

തമിഴ്നാട്ടിലെ മഞ്ചോല ഊത്ത് പത്താം കാട്ടിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ആനയുടെ ഏറ്റവും പുതിയ ചിത്രം തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാരം നിരോധിച്ചു. ആനയുടെ കാൽപ്പാട് കണ്ടതോടെ ഊത്ത് സ്കൂളിന് അവധി നൽകി.

കഴിഞ്ഞ ദിവസം നാലുമുക്കിൽ എത്തിയ അരിക്കൊമ്പൻ പ്രദേശത്തെ കൃഷി നശിപ്പിക്കുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന മരം തകർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് ഓഫീസർ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആന കേരള അതിർത്തിയുടെ സമീപം എത്തിയെന്ന വാർത്ത ശരിയല്ല. കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടില്ല. ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

- Advertisement -

കാട്ടാനകളുടെ സാധാരണ ഭക്ഷണ രീതികളിലേക്ക് അരിക്കൊമ്പൻ മാറി. അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി കൂട്ടിച്ചേർത്തു. തമിഴ്നാട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മഞ്ചോല എസ്റ്റേറ്റിൽ എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യവും നാശനഷ്ടവും ഉദ്യോഗസ്ഥർ വിലയിരുത്തും. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്.

- Advertisement -

ഊത്ത് ഏസ്റ്റേറ്റിലെ പത്താം കാട്ടിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രമാണ് തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടത്. ചെറിയ തോതിൽ അക്രമാസക്തനാകുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയാനായി വലിയ സംഘത്തെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എൺപതോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന് മദപ്പാട് ഉണ്ടെന്ന സൂചനകളെത്തുടർന്ന് മൃഗഡോക്ടർമാരുടെ സാന്നിധ്യവും സംഘത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week