27.5 C
Kottayam
Sunday, June 7, 2026

ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തില്‍,ധനുഷുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ഇതോ? സത്യാവസ്ഥ വെളിപ്പെടുത്തി ഷക്കീല

Must read

കൊച്ചി:തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതിനു കാരണം ചിമ്പു ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്ബുവിനെ വലിച്ചിടുന്നതിനെതിരെയാണ് ഷക്കീല രംഗത്ത് എത്തിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷക്കീലയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.

മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. ചിമ്ബുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ല.- ഷക്കീല പറയുന്നു.

- Advertisement -

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹമോചന വാര്‍ത്തകള്‍. ഇതിന് പിന്നാലെ തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ ധനുഷും സമാന്തയും ചേര്‍ന്നുള്ളൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

- Advertisement -

തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്ന വിവരം ഇരുവരും ഇക്കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സാമന്തയുടേയും ധനുഷിന്റേയും പഴയൊരു ചിത്രത്തിന് താഴെ ആശംസകളുമായി ചിലരെത്തിയിരിക്കുന്നത്.

വേല്‍രാജ് ഒരുക്കിയ തങ്കമകന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ചിത്രമാണിത്. ഇരുവരും നായികാ നായകന്മാരായി എത്തിയ ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇരുവരും വേര്‍പിരിഞ്ഞത് ഇതിനു വേണ്ടിയായിരുന്നോ.., നിങ്ങള്‍ വിവാഹിതരാകുകയാണോ.., നിങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആണെന്നും രണ്ടാള്‍ക്കും വിവാഹം കഴിക്കാന്‍ പാടില്ലേ.., എന്നു തുടങ്ങി ഇപ്പോഴേ വിവാഹ മംഗളാശംസകള്‍ വരെ പങ്കുവെയ്ക്കുന്നുണ്ട്. ഈ ചിത്രം വൈറലായതോടെ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇരുവരും.

ഒരു ഇടത്തരം കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ കോളേജ് ജീവിതവും പ്രണയവും വിവാഹവും പ്രണയത്തകര്‍ച്ചയുടെ നൈരാശ്യവും ജീവിതവുമൊക്കെ പറഞ്ഞ ചിത്രമായിരുന്നു തങ്കമകന്‍. ധനുഷിന്റെ ഭാര്യ യമുനയായാണ് സമാന്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2015-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഇരുവരുടേയും അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

- Advertisement -

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷം.., വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തു പോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ എന്നായിരുന്നു ധനുഷ് അറിയിച്ചിരുന്നത്.

അതേസമയം, സാമന്തയും നാഗചൈതന്യയും എന്തുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത് എന്ന് അറിയിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയില്‍ ഐറ്റം നമ്പറില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാദ്യമായിട്ടാണ് ഐറ്റം ഗാനത്തില്‍ താരം എത്തുന്നത്. ഇത് നാഗചൈതന്യ ഫാന്‍സിനെ ഇത് ചൊടിപ്പിച്ചിരുന്നു. നടിക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും നടി ചെവി കൊടുത്തിരുന്നില്ല.

പുഷ്പയില സാമന്തയുടെ ഐറ്റം ഗാനത്തില്‍ നാഗചൈതന്യയ്ക്കും കുടുംബത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഒരി ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ നടി ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിന്റെ കാരണം നടിയുടെ സിനിമ തിരഞ്ഞെടുപ്പാണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഒരു അഭിമുഖത്തില്‍ നാഗചൈതന്യ ഇതിനെ കുറിച്ചൊരു സൂചന നല്‍കുകയും ചെയ്തിരുന്നു. സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോഴാണ്എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടന്‍ നല്‍കിയത്. നാഗചൈതന്യയുടെ വാക്കുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ”എല്ലാത്താരം വേഷങ്ങളും കെട്ടിക്കാന്‍ പറ്റിയ ആളാണ് ഞാന്‍. എന്നാല്‍ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കില്ല” എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week