24.1 C
Kottayam
Friday, June 5, 2026

കൊച്ചിയിൽ ജ്വല്ലറിയില്‍ ജീവനക്കാരെ തോക്കിന്‍ മുനയിലാക്കി സ്വർണാഭരണങ്ങളടങ്ങിയ ട്രേ എടുത്ത് ഓടി യുവാവ് 

Must read

കൊച്ചി:നഗരത്തില്‍ ജ്വല്ലറിയിൽ മോഷണ ശ്രമം. സ്വർണാഭരണങ്ങളടങ്ങിയ ട്രേ എടുത്ത് ഓടിയ ആളെ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടി. പാലക്കാട് സ്വദേശി മനുവാണ് പിടിയിലായത്. ജീവനക്കാർക്ക് നേരെ  എയർഗൺ ചൂണ്ടി ഭീഷണി പെടുത്തിയായിരുന്നു ഇയാളുടെ മോഷണ ശ്രമം. മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനുവിന്‍റെ പക്കലുണ്ടായിരുന്ന  എയർഗൺ മോഷ്ടിച്ചതെന്ന് പൊലീസ് വിശദമാക്കി. 

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുമ്പിടിയാമാക്കൽ ചിന്നമ്മ ആൻണിയുടെ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസ് ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടാണ് ചിന്നമ്മ ആൻറണിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

- Advertisement -

സംഭവ ദിവസം ഉച്ചക്കു ശേഷം ആയൽവാസിയായ സജിയെന്നു വിളിക്കുന്ന തോമസ് വർഗീസ് ചിന്നമ്മയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്ത് തുണി അലക്കിക്കൊണ്ടിരുന്ന ചിന്നമ്മ തോമസിനെ കണ്ട് അടുത്തെത്തിയപ്പോൾ ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയ ചിന്നമ്മയുടെ പുറകെയെത്തിയ തോമസ് ഇവരെ ആക്രമിക്കുകയായിരുന്നു.

- Advertisement -

തുടർന്ന് ഇവരുടെ ദേഹത്തുണ്ടായിരുന്ന രണ്ടു വളകളും മാലയും മോഷ്ടിച്ചു. സംഭവ ദിവസവും പിറ്റേന്നും ഇയാൾ വീട്ടിലെത്തുകയും ചെയ്തു. അന്വേഷണം തന്നിലേക്കെത്തുമെന്നുറപ്പോയപ്പോഴാണ് ഇയാള്‍ സ്ഥലം വിട്ടത്. മോഷ്ടിച്ച ആഭരണങ്ങൾ പണയം വച്ച് ഒന്നേകാൽ ലക്ഷം രൂപ വാങ്ങി. സമീപത്തുള്ള ചില സ്ത്രികൾ ഇയാൾ മോശമായി പെരുമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. പല സ്ഥലത്തും ഇയാൾ ഹോം നഴ്സായും ജോലി ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട ചിന്നമ്മയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാളിത് സമ്മതിച്ചിട്ടില്ല. ചിന്നമ്മ കരയാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ ഇയാൾ വായ്ക്കുള്ളിൽ കൈ കടത്തി നാക്കു പുറത്തേക്ക് വലിച്ചു പിടിച്ചതായും പൊലീസിനോട് പറഞ്ഞു. കമ്പത്തു നിന്നുമാണ് കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സാഹചര്യത്തെളിവുകൾക്കൊപ്പം തെളിവു നശിപ്പിക്കാൻ തോമസ് നടത്തിയ ശ്രമങ്ങൾ അന്വേഷണത്തിൽ നിർണായകമായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week